Site iconSite icon Janayugom Online

സിപിഐ സ്ഥാപകദിനം നാളെ

കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതിന്റെ 96-ാം വാർഷികം നാളെ ആചരിക്കും. 1925 ഡിസംബർ 26 ന് കാൺപൂരിൽ വച്ചാണ് സിപിഐ രൂപം കൊണ്ടത്. പാർട്ടി ഓഫീസുകൾ ചെങ്കൊടി ഉയർത്തി ദിനാചരണം നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ സമ്മേളനം ചേരും. ഇന്ത്യൻ ദേശീയതയെയും ദേശീയ ഐക്യത്തെയും രാഷ്ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സമീപിച്ച ഒരേയൊരു പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 

അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ബിജെപി, വിഎച്ച്പി, ആർഎസ്എസ് സംഘടനകൾ കടുത്ത ഹിന്ദുത്വ ക്യാമ്പയിൻ അഴിച്ചു വിടുകയും ബാബറി മസ്ജിദും തുടർന്ന് മറ്റ് പലതും തകർക്കാൻ പരിപാടിയിടുകയും ചെയ്തപ്പോൾ ആദ്യം അതിനെതിരെ രംഗത്തു വന്നത് സിപിഐ ആണെന്ന കാര്യവും ഓർക്കണം. സിപിഐ സ്ഥാപകദിനം വിജയിപ്പിക്കാൻ പാർട്ടി ഘടകങ്ങളോട് കാനം അഭ്യർത്ഥിച്ചു. സിപിഐ സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു രാവിലെ 10 മണിക്ക് പതാക ഉയർത്തും. 

ENGLISH SUMMARY:CPI found­ing day tomorrow
You may also like this video

Exit mobile version