ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് സിപിഐ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം ഇന്ന് മുതല്‍. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്തനംതിട്ടയിലും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാര്‍ എംപി കണ്ണൂരിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി കോഴിക്കോടും ഭവന സന്ദര്‍ശനത്തില്‍ പങ്കെടുക്കും. 30 വരെയാണ് കാമ്പയിന്‍.
എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവന്‍ വീടുകളിലുമെത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ പ്രതീക്ഷകളും നിര്‍ദേശങ്ങളും ആരായും. അവര്‍ ചൂണ്ടിക്കാട്ടുന്ന പോരായ്മകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ഭവന സന്ദര്‍ശനം ഇന്ന് മുതല്‍

