Site iconSite icon Janayugom Online

സിപിഐ നേതാവ് പി പളനിവേൽ അന്തരിച്ചു

മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ (73) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടുമണിക്ക് മൂന്നാറിൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി. വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാല് മണിയോടെ മൂന്നാറിലെ വസതിയിൽ എത്തിക്കും. നാളെ രാവിലെ 9 മണി മുതൽ ഒരു മണി വരെ മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനം. ഭാര്യ ജബഖനി. മക്കൾ: മുരുകനന്ദൻ (ബാലു), ജയലക്ഷ്മി, വി സോനന്ദിനി.

സമ്മേളന പരിപാടികളിൽ മാറ്റം
മുതിർന്ന നേതാവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഇന്നത്തെയും നാളത്തെയും മുഴുവൻ പരിപാടികളും മാറ്റിയതായി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അറിയിച്ചു.
19 ന് രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും.

Exit mobile version