Site iconSite icon Janayugom Online

സിപിഐയിലെ സജിത പ്രദീപ് ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

cpicpi

സിപിഐയിലെ സജിത പ്രദീപിനെ ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. എൽഡിഎഫ് ധാരണ പ്രകാരം സിപിഎമ്മിലെ ജയസുനിൽരാജ് രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.സി സി ജയ സജിത പ്രദീപിന്റെ പേര് നിർദ്ദേശിക്കുകയും സൗദ നാസർ പിന്താങ്ങുകയും ചെയ്തു. പ്രതിപക്ഷ കക്ഷിയായ ബിജെപിയിലെ പ്രകാശിനി മുല്ലശ്ശേരിയായിരുന്നു എതിർ സ്ഥാനാർഥി. അഞ്ചിനെതിരെ പതിനഞ്ച് വോട്ടുകൾക്ക് സജിത പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്ന് വരണാധികാരിയായ കൊടുങ്ങല്ലൂർ അസിസ്റ്റന്റ് രജിസ്ട്രാർ സത്യഭാമ ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

തുടർന്ന് നടന്ന അനുമോദന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എ ഡി സുദർശനൻ ‚സിപിഎം ലോക്കൽ സെക്രട്ടറി എ പി ജയൻ, പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, മുൻ വൈസ് പ്രസിഡന്റ് സി സി ജയ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീത പ്രസാദ്, പ്രസിഡന്റ് സുവർണ ജയശങ്കർ, എഐവൈഎഫ് ലോക്കൽ സെക്രട്ടറി ബിനോയ്, പ്രസിഡന്റ് അംബരീഷ്, സിപിഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജേന്ദ്രൻ, വെമ്പല്ലൂർ ലോക്കൽ സെക്രട്ടറി പി കെ രാജീവ്, മണ്ഡലം കമ്മിറ്റി അംഗം എം ആർ ജോഷി, പി ആർ ഗോപിനാഥൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികൾ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി രഹ്ന പി ആനന്ദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ആശ വർക്കർമാരും തങ്ങളുടെ സഹപ്രവർത്തക്ക് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.
സിപിഐ എസ് എൻ പുരം ലോക്കൽ കമ്മിറ്റി അംഗവും മഹിളാ സംഘം ലോക്കൽ സെക്രട്ടറിയുമായ സജിത പ്രദീപ് പതിനൊന്നാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. 

Eng­lish Sum­ma­ry: CPI leader Sajitha Pradeep Sreenarayana­pu­ram Pan­chay­at Vice President 

You may also like this video

Exit mobile version