Site iconSite icon Janayugom Online

സിപിഐ നേതാവ് വി ടി ഗോപാലൻ അന്തരിച്ചു

VT gopalanVT gopalan

കോഴിക്കോട് സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) വർക്കിംഗ് പ്രസിഡന്റും സിപിഐ കോർപ്പറേഷൻ ബ്രാഞ്ച് സെക്രട്ടറിയുമായ മാവൂർ വെള്ളലശ്ശേരി താന്നിക്കാപൊയിൽ വി ടി ഗോപാലൻ (70) അന്തരിച്ചു. കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമാണ്. കോഴിക്കോട് നഗരത്തിലെ സാമൂഹിക‑സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. 

സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ അസി. സെക്രട്ടരിമാരായ പി കെ നാസർ, അഡ്വ. പി ഗവാസ്, കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് ഇ സി സതീശൻ, ജില്ലാ ട്രഷറർ പി വി മാധവൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ചൂലൂർ നാരായണൻ, ജില്ലാ കൗൺസിൽ അംഗം ടി എം ശശി തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. 

വി ടി ഗോപാലന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാസെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍, കേരള സ്റ്റേറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ എന്നിവര്‍ അനുശോചിച്ചു.

ഭാര്യ: സരള. മക്കൾ: സംഗീത, സബിത, സതീദേവി, സൗഭാഗ്യ. മരുമക്കൾ: ഹരിദാസൻ, ഗിരീഷ് കുമാർ, ഷിൻജു. സഹോദരൻ: കെ രാഘവൻ (കോർപ്പറേഷൻ മുൻ ജീവനക്കാരൻ). സംസ്കാരം നാളെ (22–02-23) രാവിലെ 11 മണിക്ക് വെള്ളലശ്ശേരി പൊതു ശ്മശാനത്തിൽ. 

Eng­lish Sum­ma­ry: CPI leader VT Gopalan passed away

You may also like this video

Exit mobile version