മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അസിസ്ന്റ് സെക്രട്ടറി കെ ബാബുരാജ് (47)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേരി കോവിലകം കുണ്ടിലാണ് തമാസം. പിതാവ് ശങ്കരന്‍ കുട്ടിനായര്‍ (വഴിക്കട്) മാതാവ് കൊക്കയില്‍ വസന്തകുമാരി. ഭാര്യ രജനി. മക്കള്‍: അഭിനന്ദ, അനുമഹരി എല്‍ഡിഎഫ് മലപ്പുറം ജില്ലാകമ്മിറ്റി അംഗമാണ്.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഐഐഎസ്എഫ്. എഐവൈഎഫ് സംഘടനകളുടെ മലപ്പുറം ജില്ലാസെക്രട്ടറിയായിരുന്നു. യുവകലാസാഹിതി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം,മലപ്പുറം ജില്ലാകമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പിഎ യായിരുന്നു. ഏറെക്കാലം തമിഴ്‌നാട്ടില്‍ സിപിഐ പ്രവര്‍ത്തകനായിരുന്നു. എഐ വൈഎഫ് തമിഴ്‌നാട് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. സിപിഐ കൊയമ്പത്തൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗമാവും എ ഐ വൈ എഫ് കൊയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സി പിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, സി പി ഐ മലപ്പുറം ജില്ലാസെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം ഇന്ന് രാവിലെ എട്ടുമുതല്‍ പത്തുവരെ സിപിഐ മലപ്പുറം ജില്ലാകൗണ്‍സില്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനുവക്കും. തുടര്‍ന്ന് സ്വവസതിയിലെത്തിച്ച ശേഷം 11 മണിയോടെ ഷൊര്‍ണ്ണൂര്‍ ഐവര്‍മഠത്തിലേക്ക് കൊണ്ടുപോകും.
english summary;CPI Malappuram District Assistant Secretary K Baburaj passed away
you may also like this video;