സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ലോക്കൽ കാൽനട ജാഥകൾ ജില്ലയിൽ ആരംഭിച്ചു. നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ജാഥകൾ മാറ്റിവച്ചത്. മേപ്പയ്യൂർ മണ്ഡലത്തിലെ ചെറുവണ്ണൂർ, തുറയൂർ ലോക്കലുകളിലും കുറ്റ്യാടി മണ്ഡലത്തിലെ മരുതോങ്കര, ആയഞ്ചേരി മണ്ഡലത്തിലെ തിരുവള്ളൂർ ജാഥകളും കക്കോടി ജാഥയുമാണ് ഇന്ന് നടന്നത്. ചെറുവണ്ണൂർ, തുറയൂർ ജാഥകളിൽ പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പൂർണസമയം പങ്കെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ തുടങ്ങിയവരും വിവിധ ജാഥകളില്‍ സഞ്ചരിച്ചു.
English Summary:CPI National Agitation; Jathas resumed in Kozhikode district
You may also like this video