22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 16, 2026
January 16, 2026
January 15, 2026
January 12, 2026

സിപിഐ ദേശീയ പ്രക്ഷോഭം; കോഴിക്കോട് ജില്ലയിൽ ജാഥകൾ പുനരാരംഭിച്ചു

Janayugom Webdesk
കോഴിക്കോട്
October 8, 2023 10:59 pm

സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ലോക്കൽ കാൽനട ജാഥകൾ ജില്ലയിൽ ആരംഭിച്ചു. നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ജാഥകൾ മാറ്റിവച്ചത്. മേപ്പയ്യൂർ മണ്ഡലത്തിലെ ചെറുവണ്ണൂർ, തുറയൂർ ലോക്കലുകളിലും കുറ്റ്യാടി മണ്ഡലത്തിലെ മരുതോങ്കര, ആയഞ്ചേരി മണ്ഡലത്തിലെ തിരുവള്ളൂർ ജാഥകളും കക്കോടി ജാഥയുമാണ് ഇന്ന് നടന്നത്. ചെറുവണ്ണൂർ, തുറയൂർ ജാഥകളിൽ പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പൂർണസമയം പങ്കെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ തുടങ്ങിയവരും വിവിധ ജാഥകളില്‍ സഞ്ചരിച്ചു.

Eng­lish Summary:CPI Nation­al Agi­ta­tion; Jathas resumed in Kozhikode district
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.