കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഭരണഘടനാ ശില്പി അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തിയതിലും പ്രതിഷേധിച്ചും സിപിഐ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
കൊല്ലം നെടുവത്തൂരില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രനും കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് മണ്ഡലത്തിലെ പരപ്പയില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി സി പി ബാബുവും തിരുവനന്തപുരത്ത് മാങ്കോട് രാധാകൃഷ്ണനും തൃശൂരില്‍ എഐഡിആര്‍എം നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും ഉദ്ഘാടനം ചെയ്തു.