സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് മേലേപട്ടാമ്പി ഇ പി ഗോപാലൻ നഗറിൽ (ചിത്രാ ഓഡിറ്റോറിയം) തുടക്കമാകും. ജില്ലാഎക്സിക്യൂട്ടീവ് അംഗം എ എസ് ശിവദാസ് പതാക ഉയർത്തും. 13 മണ്ഡലങ്ങളിലെ പതാക‑കൊടിമര ജാഥകളുടെ സംഗമം വൈകിട്ട് നാലിന് നടക്കും. അഞ്ചിന് സാംസ്കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരൻ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ സി അരുണ, മുണ്ടൂർ സേതുമാധവൻ എന്നിവര്‍ സംസാരിക്കും. നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗങ്ങളായ ഇ ചന്ദ്രശേഖരൻ എംഎൽഎ, കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, വി ചാമുണ്ണി, മന്ത്രിമാരായ കെ രാജൻ, ജെ ചിഞ്ചുറാണി എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കും. 215 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 25ന് വൈകിട്ട് സമാപിക്കും.
English summary; cpi palakkad district conference begins today
You may also like this video;