പലസ്തീൻ ജനതയ്ക്ക് തിരിച്ചുവരാനും പരമാധികാരത്തിനും മാതൃരാജ്യത്ത് സമാധാനത്തിലും അന്തസിലും ജീവിക്കാനുമുള്ള അവകാശം എന്നിവയുൾപ്പെടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പലസ്തീനുമായുള്ള ഐക്യദാർഢ്യം ശക്തമായി തുടരുമന്ന് സിപിഐ 25-ാമത് പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. അതോടൊപ്പം ക്യൂബന്‍ റിപ്പബ്ലിക്കുമായുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങൾ വീണ്ടും ഉറപ്പിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയങ്ങളില്‍ പറഞ്ഞു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ, സാഹോദര്യ ദൗത്യങ്ങൾ, തുടർച്ചയായ ബാഹ്യ സമ്മർദ സാഹചര്യത്തിലും നേടിയ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയിലെ പുരോഗതി എന്നിങ്ങനെ ക്യൂബ നൽകിയ സംഭാവനകൾ ഓര്‍മിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പലസ്തീന്‍ ജനതയോടും അവരുടെ സ്വയം നിർണ്ണയാവകാശത്തിനും, ദേശീയ സ്വാതന്ത്ര്യത്തിനും, പരമാധികാരത്തിനുമുള്ള പോരാട്ടത്തിനും ആറ് പതിറ്റാണ്ടിലേറെയായി യുഎസിന്റെ സാമ്പത്തിക ഉപരോധങ്ങൾ, വിദേശ ഉപരോധം എന്നിവ അതിജീവിച്ചു, സ്വന്തം സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ക്ഷേമത്തെയും ലക്ഷ്യമാക്കിയുള്ള ക്യൂബയുടെ ചെറുത്തുനില്പിനുമൊപ്പം സിപിഐ അടിയുറച്ച് നില്‍ക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു. പാർട്ടി കോൺഗ്രസിനോട് അനുബന്ധിചുള്ള രാഷ്ട്രീയ റിപ്പോർട്ട് ചർച്ച തുടങ്ങി. 25 ന് പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങും.

