Site iconSite icon Janayugom Online

അഡാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍; സിപിഐ പ്രതിഷേധം ഇന്ന്

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ലാ-മണ്ഡലം കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അഡാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക, കേന്ദ്രബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങളും ധര്‍ണകളും നടത്തും.

Eng­lish Summary;CPI protest today
You may also like this video

Exit mobile version