Site iconSite icon Janayugom Online

വഖഫ് നിയമഭേദഗതിക്കെതിരെ സിപിഐ പ്രതിഷേധം

വഖഫ് നിയമഭേദഗതിക്കെതിരെ സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യമെങ്ങും പ്രകടനങ്ങളും ധര്‍ണകളും നടത്തി.
രാജ്യത്തിന്റെ മതേതര ഘടന തകര്‍ക്കുകയും ന്യൂനപക്ഷ അവകാശം ഹനിക്കുകയും ചെയ്യുന്ന വിവാദ വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്ത് സിപിഐ ഉള്‍പ്പെടെ നിരവധി കക്ഷികളും സംഘടനകളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്കല്‍, മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണകളും നടന്നു.

ഈ മാസം എട്ടിനാണ് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. മൂന്നിന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസായത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റങ്ങളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സു​പ്രീം​ കോ​ട​തി​ വിഷയം 16​ന് പരിഗണിക്കും. 

Exit mobile version