Site iconSite icon Janayugom Online

സിപിഐ മേഖലാ യോഗം കോഴിക്കോട് നടന്നു

സിപിഐ 24-ാം പാർട്ടി കോൺഗ്രസ് തീരുമാനങ്ങളുടെ റിപ്പോർട്ടിംഗിനായി കോഴിക്കോട് മേഖലാ യോഗം ചേർന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട്, ജില്ലകളിൽ നിന്നുള്ള പാർട്ടി നേതൃപദവികളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു. 

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, പി വസന്തം, മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്ത് അഞ്ച് മേഖലാ യോഗങ്ങൾ നടത്താനുള്ള പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായാണ് കോഴിക്കോട്ട് യോഗം ചേർന്നത്. 

Eng­lish Sum­ma­ry: CPI region­al meet­ing was held in Kozhikode

You may also like this video

Exit mobile version