സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി ആരംഭിക്കും. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വളവനാടും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പാതിരപ്പള്ളിയിലും എസ് സോളമൻ നൂറനാടും ഉദ്ഘാടനം ചെയ്യും. ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ വയലാറിലും, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ദീപ്തി അജയകുമാർ വടക്കനാര്യാടും, ജി കൃഷ്ണപ്രസാദ് കലവൂരിലും, വി മോഹൻദാസ് അമ്പലപ്പുഴയിലും, ഡി സുരേഷ് ബാബു പൂച്ചാക്കലും എ ഷാജഹാൻ കായംകുളത്തും ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് വയലാർ വെസ്റ്റിലും എം കെ ഉത്തമൻ തൈക്കാട്ടുശേരിയിലും, സി എ അരുൺകുമാർ മരുത്തോർവട്ടത്തും കെ കാർത്തികേയൻ മുതുകുളത്തും, ആർ ഗിരിജ പുതുപ്പള്ളിയിലും കെ ജി സന്തോഷ് ചെട്ടികുളങ്ങരയിലും ആർ സുരേഷ് കാഞ്ഞിരംചിറയിലും കെ എസ് രവി ചുനക്കരയിലും ഉദ്ഘാടനം ചെയ്യും.

