Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം ജനകീയ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

സെപ്റ്റംബർ 9 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ അരിയും പച്ചക്കറികളും പ്രാദേശികമായി കൃഷി ചെയ്യുവാനുള്ള തീരുമാന പ്രകാരം ഇന്ന് ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിൽ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ പച്ചക്കറി കൃഷി ആരംഭിച്ചു. സ്വാതന്ത്ര്യസമരകാലത്തും അതിനു ശേഷവും, കർഷക തൊഴിലാളികളും പാട്ട കുടിയാന്മാരായ കർഷകരുടെയും നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച പാരമ്പര്യമുള്ള മണ്ണിൽ നടക്കുന്ന സമ്മേളനം നാടാകെ ഏറ്റെടുക്കുന്നുവെന്ന വസ്തുത തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ഉദ്ഘാടന പരിപാടികൾ. മികച്ച കർഷകരും കർഷക തൊഴിലാളികളും ഇതിൽ പങ്കാളികളായി. മൂല്യങ്ങളിൽ ഉറച്ചു നിന്ന് നേരിന്റെ പാതയിൽ മുന്നോട്ട് പോകുവാനുള്ള സിപിഐ മാതൃകകളിൽ ഒന്നായി ഈ മഹാ കാർഷിക യജ്ഞത്തെയും മാറ്റിയെടുക്കാമെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. 

ജനകീയ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം രാമങ്കരിയിൽ ആർ ഹേലി അവാർഡ് ജേതാവ് ജോസഫ് കോര നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വളവനാടും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പാതിരപ്പള്ളിയിലും എസ് സോളമൻ നൂറനാടും ഉത്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ വടക്കനാര്യാടും, ഡി സുരേഷ് ബാബു പൂച്ചാക്കലും ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് വയലാറിലും മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം കെ ഉത്തമൻ തൈക്കാട്ടുശേരിയിലും, എ ഐ ഡി ആർ എം ജില്ലാ സെക്രട്ടറി സി എ അരുൺകുമാർ മരുത്തോർവട്ടത്തും ജില്ലാ എക്സി അംഗം കെ കാർത്തികേയൻ മുതുകുളത്തും, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് ചെട്ടികുളങ്ങരയിലും, കയർഫെഡ് വൈസ് ചെയർമാൻ ആർ സുരേഷ് നെടുമുടിയിലും,കിസാൻ സഭാ ജില്ലാ സെക്രട്ടറി ആർ സുഖലാൽ കുറുപ്പൻകുളങ്ങരയിലും,ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ മുല്ലക്കലും ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ കെ ബാബുലാൽ പൂച്ചാക്കലും, എം സി സിദ്ധാർത്ഥൻ വെട്ടക്കലും, കെ ബി ബിമൽറോയ് ചെറുവാരണത്തും, ആർ ജയ സിംഹൻ കാവുങ്കലും,എൻ ശ്രീകുമാർ ഭരണിക്കാവിലും, ജി ഹരികുമാർ പാണ്ടനാട്ടിലും, ടി ഡി സുശീലൻ തലവടിയിലും, ആർ രാജേന്ദ്രകുമാർ മുട്ടാറിലും, ആലപ്പുഴ നഗരസഭാ വൈസ് ചെയർ മാൻ പിഎസ്എം ഹുസൈൻ പഴവീടും ഉദ്ഘാടനം ചെയ്തു.

Exit mobile version