ഗവർണർ മഹാരാജാവാണെന്ന് ധരിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. മനഃപൂർവം സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നത്. മാധ്യമങ്ങള്‍ കാണുന്ന പോലെ എല്‍ഡിഎഫും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കമല്ല ഇത്. ഭരണഘടനയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ കേരളത്തിന്റെ വികാരം അറിയിക്കുകയാണ് പ്രതിഷേധങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് ഗവർണറാണ്. കേന്ദ്ര സർക്കാരിന്റെ ഏജന്റായി കൊളോണിയൽ വാഴ്ചയുടെ തുടർച്ചയ്ക്ക് ഇങ്ങനെയൊരു പദവി ആവശ്യമുണ്ടോ എന്നും കാനം ചോദിച്ചു.
കേരള ഗവർണറാണ് 14 യൂണിവേഴ്സിറ്റികളുടെയും ചാൻസലർ. പക്ഷേ അദ്ദേഹം കൂടുതൽ സമയവും ചെലവിടുന്നതാകട്ടെ ഡൽഹിയിലും. യാത്രയ്ക്ക് ഇടയിൽ വന്നു പോകാനുള്ള സ്ഥലമാണ് കേരളം. ഇങ്ങനെയുള്ള അവസ്ഥയിൽ ഗവർണറെ ഒഴിവാക്കുന്നതല്ലേ നല്ലതെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ ചിന്ത. നിയമസഭയിൽ നല്‍കിയ വാഗ്ദാനങ്ങളുടെ വിപരീതമാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്യുന്നത്. എന്തിന് വേണ്ടിയാണ് ഇത്തരം നടപടികൾ അദ്ദേഹം സ്വീകരിക്കുന്നതെന്നും കാനം ചോദിച്ചു.
English Summary: CPI state Secratary Kanam Rajendran against Governor
You may also like this video