Site iconSite icon
Janayugom Online

ഗുസ്തി താരങ്ങള്‍ക്ക് സിപിഐയുടെ പിന്തുണ

ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം പല്ലബ് സെന്‍ ഗുപ്ത, ഡല‍ഹി സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേഷ് വാഷ്നെ, ബാബന്‍ കുമാര്‍ സിങ്, മുഹമ്മദ് സലിം എന്നിവരാണ് സമര കേന്ദ്രത്തിലെത്തിയത്.

സമരനേതാക്കളായ പ്രശസ്ത ഗുസ്തി താരങ്ങള്‍ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരുമായി രാജയും മറ്റ് നേതാക്ഖളും സംസാരച്ചു. മന്‍ കി ബാത്തിനെ കുറിച്ച് മാത്രമല്ല ഇവിടെ സമരമിരിക്കുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളെ കുറിച്ചുകൂടി നരേന്ദ്ര മോഡി സംസാരിക്കണമെന്ന് രാജ ആവശ്യപ്പെട്ടു. സമരത്തെ ആയുധം കൊണ്ട് നേരിടാന്‍ ശ്രമിച്ച ഡല്‍ഹി പൊലീസിന്റെ നടപടിയെ രാജ അപലപിച്ചു.

Eng­lish Sam­mury: CPI lead­ers vis­it­ed the wrestlers’ protest camp

YouTube video player
Exit mobile version