Site icon Janayugom Online

സിപിഐ തൃശൂര്‍ ജില്ലാസമ്മേളനത്തിന് തുടക്കമായി

cpi

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തൃശൂര്‍ ജില്ലാസമ്മേളനത്തിന് തൃപ്രയാറില്‍ തുടക്കമായി. സമുന്നത നേതാക്കളുടെ സ്‌മൃതി കുടീരങ്ങളില്‍ നിന്നും അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമുള്ള 25 പതാകജാഥകള്‍ പൊതുസമ്മേളന നഗരിയായ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ നഗറില്‍ (തൃപ്രയാര്‍ ബസ് സ്റ്റാന്റ് പരിസരം) സംഗമിച്ചു. സിപിഐ ദേശീയ കൗണ്‍സിലംഗം സി എന്‍ ജയദേവന്‍ പതാക ഉയര്‍ത്തി. വൈകിട്ട് സാംസ്കാരികോത്സവം സമാപനവും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് സ്വീകരണവും ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. തുടര്‍ന്ന് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിക്കും. നേതാക്കളായ സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, എ കെ ചന്ദ്രൻ, അഡ്വ. പി വസന്തം, രാജാജി മാത്യു തോമസ്, പി ബാലചന്ദ്രൻ, സി സി മുകുന്ദൻ എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ വി എസ് സുനിൽകുമാർ സ്വാഗതവും സി ആർ മുരളീധരൻ നന്ദിയും പറയും. വൈകിട്ട് 3 മണിക്ക് ഇപ്റ്റ ആലപ്പുഴയുടെ ഗാനമേള നടക്കും.
നാളെ രാവിലെ 10ന് എ എം പരമൻ‑എ എൻ രാജൻ‑യു എസ് ശശി നഗറിൽ (ടിഎസ്ജിഎ സ്റ്റേഡിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സത്യൻ മൊകേരി, സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, എ കെ ചന്ദ്രൻ, രാജാജി മാത്യു തോമസ്, അഡ്വ. പി വസന്തം എന്നിവർ പങ്കെടുക്കും. സമ്മേളനം 26 ന് വൈകിട്ട് സമാപിക്കും.

Eng­lish Sum­ma­ry: CPI Thris­sur Dis­trict Con­fer­ence has started

You may like this video also

Exit mobile version