കല്‍പ്പറ്റയില്‍ സെപ്റ്റംബര്‍ 15, 16, 17 തിയ്യതികളില്‍ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മാന്തവാടി വ്യാപര ഭവനില്‍ ഗോത്ര സംസ്‌കൃതിയുടെ അതിജീവനം സാധ്യതകളും പരിമിതികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍ എംഎല്‍എ കെ അജിത്ത് ഉദ്ഘാടനം ചെയ്യും.
യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍ എന്നിവര്‍ സംസാരിക്കും.
English summary; CPI Wayanad District Conference; Seminar on 28th at Mananthavady
You may also like this video;