Site iconSite icon Janayugom Online

തെലങ്കാന മുഖ്യമന്ത്രിയുടെ ശക്തികേന്ദ്രത്തില്‍ സിപിഐയ്ക്ക് ജയം

CPICPI

തെലങ്കാനയില്‍ ഒരു സീറ്റില്‍ സിപിഐയ്ക്ക് വിജയം. കോത്തെഗുഡം മണ്ഡലത്തില്‍ സിപിഐ നേതാവ് കെ സാംബശിവറാവുവിന് 26,547 വോട്ടിന്റെ ഭൂരിപക്ഷം. സഖ്യമായി മത്സരിച്ച അദ്ദേഹത്തിന് 80336 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി ജെ വെങ്കിട്ടറാവുവിന് 53,789 വോട്ടുകള്‍ ലഭിച്ചു. ഭാരത് രാഷ്ട്ര സമിതിയുടെ വി വെങ്കിടേശ്വര റാവു ഇവിടെ മൂന്നാം സ്ഥാനത്തായി. സിപിഐ സംസ്ഥാന സെക്രട്ടറിയായ സാംബശിവറാവു 2009ല്‍ ഇവിടെ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലായിരത്തോളം വോട്ടിനാണ് മണ്ഡലത്തില്‍ ജയിച്ചത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലത്തിലാണ് സിപിഐ വിജയം നേടിയത്.

നേരത്തെ സിപി(ഐ)എമ്മുമായും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സിപിഐ ഒറ്റയ്ക്ക് മത്സരിച്ചത്. 17 സീറ്റിലാണ് ഇവിടെ സിപിഎം മത്സരിച്ചത്.

Eng­lish Sum­ma­ry: CPI wins in Telan­gana CM’s stronghold

You may also like this video

Exit mobile version