മുനമ്പത്ത് ഒരാളെയും കുടിയിറക്കരുതെന്നതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വഖഫ് ഭൂമിയായാലും ദേവസ്വം ഭൂമിയായാലും പാവപ്പെട്ട മനുഷ്യരെ ഒന്നിന്റെ പേരിലും കുടിയിറക്കാൻ പാടില്ല. മുനമ്പം വിഷയം ഉയർത്തി ചിലര്‍ വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നുണ്ട്. ബിജെപിയും എസ്ഡിപിഐയും ഹിന്ദു, മുസ്ലിം മതഭ്രാന്തിന്റെ വിത്തുകൾ വിതയ്ക്കുന്നവരാണ്. മതവുമായി ഈ സംഘടനകൾക്ക് യാതൊരുബന്ധവുമില്ല. ആർഎസ്എസ്, എസ്ഡിപിഐ കെണികളിൽ അറിയാതെയെങ്കിലും തലവയ്ക്കുന്നവർ ഈ സംഘടനകളുടെ ലക്ഷ്യമെന്തെന്ന യാഥാർത്ഥ്യം തിരിച്ചറിയണം.
സാമുദായിക പ്രശ്നമുണ്ടാക്കാനുള്ള ഇത്തരം സംഘടനകളുടെ നീക്കങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പത്ത് ഒരാളെയും കുടിയിറക്കരുതെന്നതാണ് സിപിഐ നിലപാട്: ബിനോയ് വിശ്വം

