Site iconSite icon Janayugom Online

ഇടിച്ചിട്ട വാഹനം കണ്ടെത്തി; അപകടത്തെ തുടർന്ന് കോമയിലായ 9 വയസുകാരി ദുരിത പർവത്തിൽ

വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് മുങ്ങിയ കാറിന്റെ ഉടമയെ കണ്ടെത്തി . അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പുറമേരി സ്വദേശിയായ ഷജീൽ എന്ന ആളാണ് കാർ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത് . അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായെന്നും വടകര റൂറൽ എസ് പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതി ഇപ്പോൾ വിദേശത്താണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുകയാണ് ദൃഷാന. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു . ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സർക്കാരിൽ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോർട്ട്‌ തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുകയാണ് ദൃഷാന.

Exit mobile version