ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്‍സില്‍ ക്രൈംബ്രാഞ്ച് 6 മണിക്കൂര്‍ പരിശോധന നടത്തി. ഇന്ന് രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോനയില്‍ ഓഫീസില്‍ നിന്നും ലാപ്പ്റ്റോപ്പ്, മൊബൈല്‍ ഫോണ്‍, മറ്റ് രേഖകള്‍ എന്നിവ പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ സിഇഒ ഷുഹൈബിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.
വിവിധ വിഷയങ്ങളുടെ അധ്യാപകര്‍ കഴിഞ്ഞ ദിവസം തന്നെ എംഎസ് സൊല്യൂഷന്‍സിന് എതിരായ തെളിവുകള്‍ നല്‍കിയിരുന്നു.മുന്‍ പരീക്ഷകളിലെ ചോദ്യപേപ്പറുകളും ചോര്‍ന്നെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് എംഎസ് സൊല്യൂഷൻസിനെതിരെ കേസ് റജിസ്ടർ ചെയിതിരിക്കുന്നത്.

