പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍നിന്നു ബിഷ്കരിച്ചതിനു പിന്നാലെ നീതിഷ് കുമാറിന്‍റെ ജനതാദള്‍ (യു) എന്‍ഡിഎ വിടുന്നതായി റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാര്‍ ഇന്ന് എംപി,എംഎല്‍എ മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം പട്റ്റയില്‍ അടിയന്തിരമായി വിളിച്ചിരിക്കുകയാണ്. ബീഹാറില്‍ ബിജെപിയും, ജനതാദള്‍ (യു)തമ്മിലുള്ള അകല്‍ച്ച ഏറിയിരിക്കുകയാണ്.
അഗ്‌നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നീതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടു നിന്നതും വിവാദമായിരുന്നു.ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന തര്‍ക്കമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല.സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ബിജെപിയുമായി തുടരുന്ന അതൃപ്തി കാരണം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു.ആഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക മോഡി സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. ബീഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ബിജെപിയും,നിതീഷുമായുള്ള പോരാട്ടമായിരുന്നു. ബിജെപിയാണ് വലിയ കക്ഷി . നിലവിലെ രാഷ്ട്രീയ സഹാചര്യത്തില്‍ നിതീഷും പാര്‍ട്ടിയും ബിജെപിയുമായി കൂടുതല്‍ അകന്നിരിക്കുകയാണ്.
സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ആർജെഡി, കോൺഗ്രസ്, ഇടതുമുന്നണി എന്നിവരുമായി സഖ്യമുണ്ടാക്കാൻ നിതീഷ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് ജനപ്രതിനിധികളുടെ യോഗവും വിളിച്ചിരിക്കുന്നത്.എൻഡിഎയുടെ മറ്റൊരു സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം) ബിഹാറിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ചതായി റിപ്പോർട്ടുകൾപുറത്തുവരുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും എംഎല്‍. എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
English Summary: Crisis in NDA in Bihar; Nitish Kumar leaves the front., Decisive meeting today
You may also like this video: