ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും സീറ്റ് തട്ടിപ്പിലൂടെ കോടികൾ സംമ്പാദിചെന്ന് പരാതി. കൊടിക്കുന്നിൽ സുരേഷിന് 1.60 കോടി രൂപ നൽകി. കെ സി വേണുഗോപാലിന് വേണ്ടി പി എ അനസ് ആണ് പണം വാങ്ങിയത്. പ്രിയങ്ക ഗാന്ധിയുടെ അനുയായി സഹബ് ഖാൻ 35 ലക്ഷം രൂപയും വാങ്ങി. ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെന്നാണ് ആരോപണം. ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ഗൗരവ് ഹരിയാന ഡിജിപിക്ക് പരാതി നൽകി.
ഹരിയാനയിൽ സീറ്റ് കച്ചവടത്തിലൂടെ കോടികൾ തട്ടി; കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ പരാതി

