Site iconSite icon Janayugom Online

ഓട്ടോ ഡ്രൈവർമാരുടെ പൂക്കൃഷി നശിപ്പിച് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത

flowerflower

ഓണവിപണിയിലേക്കായി ഓട്ടോ ഡ്രൈവർമാർ നടത്തിയ പൂകൃഷി നശിപ്പിച്ചെന്ന് പരാതി. 350 ചെണ്ടുമല്ലി ചെടികളാണ് അജ്ഞാതർ നശിപ്പിച്ചത്. ഇതുസംബന്ധിച് ഓട്ടോ ഡ്രൈവർമാർ കോട്ടായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇവർ 50 സെന്റ് വസ്തു പാട്ടത്തിനെടുത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു. 

ഇത്തവണയും പൂകൃഷി നടത്താനായിരുന്നു ആലോചന. ഈ കൃഷിയാണ് സാമൂഹ്യ വിരുദ്ധർ ഇന്നലെ രാത്രി നശിപ്പിച്ചത്. രണ്ടരമാസമായി തൈകൾ പരിപാലിച്ചു വരുന്നു. ഒരു ചെടിക്ക് എട്ട് രൂപ വെച്ചാണ് വാങ്ങിയത്. 350 ചെടികളാണ് അരിവാൾ കൊണ്ട് വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വീണുകിട്ടുന്ന സമയത്ത് പരിപാലിച്ചാണ് ചെടികളെ ഇത്രയും വളർത്തിയെടുത്തതെന്ന് ഓട്ടോഡ്രൈവർമാർ പറയുഞ്ഞു. ഈ ക്രൂരത ആര് ചെയ്തെന്ന് അറിയണമെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുഞ്ഞു.

Exit mobile version