Site iconSite icon Janayugom Online

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; 3 ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ പിഞ്ചു കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. രണ്ടര വയസുകാരി കിടക്കയില്‍  മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് ശിശുക്ഷേമ സമിതിയിലെ ആയമാര്‍ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവ് ഏല്‍പ്പിക്കുകയായിരുന്നു. 3 ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അജിത,മഹേശ്വരി,സിന്ധു എന്നിവരാണ് അറസ്റ്റിലാത്. മൂന്ന് പേര്‍ക്കുമെതിരെ പോക്സോ കേസ് ചുമത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്.

സ്ഥാപനത്തിലെ മറ്റൊരു ആയ കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ സ്വകാര്യ ഭാഗത്ത് വേദനയുള്ളതായി കുട്ടി പറഞ്ഞു. തുടര്‍ന്ന് തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയത്തില്‍ മുറിവ് കണ്ടെത്തുന്നത്. ഇതോടെ കുട്ടിയ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്യുകയും കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഉപദ്രവിച്ച കാര്യം ഇവര്‍ സമ്മതിക്കുകയുമായിരുന്നു.

Exit mobile version