Site iconSite icon Janayugom Online

മണിപ്പൂരില്‍ സമാധാനക്കമ്മറ്റി പുനഃസ്ഥാപിക്കണമെന്ന് സിഎസ്ഒ

കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ സമാധാനക്കമ്മറ്റി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍സ് (സിഎസ്ഒ). കമ്മറ്റിയില്‍ വനിതാ സാമൂഹ്യപ്രവര്‍ത്തകരും, ബലാത്സംഗത്തിന് ഇരയായവരും, കുക്കി-സോ, മെയ്തി വിഭാഗങ്ങളിലെ അംഗങ്ങളും, നിഷ്പക്ഷ സമുദായാംഗങ്ങളും വേണമെന്നാണ് സിഎസ്ഒ ആവശ്യപ്പെട്ടു. 

സമാധാന കമ്മിറ്റി ചര്‍ച്ചകള്‍ സംസ്ഥാനത്തിനുപുറത്ത് നടത്താനാണ് തങ്ങള്‍ താല്പര്യപ്പെടുന്നത്. അത് ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദം കുറയയ്ക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ കുറവുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ കഥ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പാക്കുന്നതിനിടെ വന്‍ സംഘര്‍ഷങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു കുക്കി കൊല്ലപ്പെട്ടതായും സിഎസ്ഒ ചൂണ്ടിക്കാട്ടി. 

ഈ മാസം 16ന് ഹമാര്‍ നേതാവിനു നേരെയും അക്രമണം അരങ്ങേറി. അതേദിവസം തന്നെ 20 കാരനായ മെയ്തി യുവാവിനെ കാണാതായതായും അവര്‍ പറഞ്ഞു. കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികള്‍ വേണമെന്നും സിഎസ്ഒ ആവശ്യപ്പെട്ടിട്ടുണ്ട്. 

Exit mobile version