സിപിഐ(എം) വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈൽ ഫോൺ ആണ് വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ ഫോറൻസിക് സംഘത്തിന് ഫോൺ കൈമാറും. ഗോപാലകൃഷ്ണനോട് അന്വേഷകസംഘത്തിന് മുന്നില്‍ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീട്ടിൽ നോട്ടീസ് നൽകി.

