Site iconSite icon Janayugom Online

സൈബർ ആക്രമണം; കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സൈബർ ആക്രമണം നടത്തിയെന്ന സിപിഐ(എം) നേതാവ് കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഷൈൻ പരാതി നൽകിയിരുന്നു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി ഷൈന്റെ മൊഴിരേഖപെടുത്തി. സൈബറാക്രമണത്തെക്കുറിച്ച് കെ ജെ ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. 

ആരൊക്കെയാണ് സമൂഹ മാധ്യമങ്ങൾവഴി അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തിയിട്ടുള്ളതെന്ന് ഷൈൻ മൊഴി നൽകി. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പ്. സി കെ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്കിലാണ് ആദ്യം പോസ്റ്റ് വന്നത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോൺഗ്രസ് സൈബർ വിങ്ങിന്റെ ചുമതലക്കാരനാണ് അദ്ദേഹം. നാട്ടിൽ കോൺഗ്രസുമായി ബന്ധമുള്ള വ്യക്തികളാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ജിന്റോ ജോൺ, ബിആർഎം ഷെഫീർ ഉൾപ്പെടെ പാർട്ടിയുടെ ഉന്നതരായ നേതാക്കന്മാർ പോലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 

Exit mobile version