Site iconSite icon Janayugom Online

മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ റെയ്ഡ്; തായ്‌ലൻറിലേക്ക് രക്ഷപെട്ടവരില്‍ 500 ഓളം ഇന്ത്യക്കാർ

മ്യാൻമറിലെ കുപ്രസിദ്ധമായ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെത്തുടർന്ന് തായ്‌ലൻഡിലേക്ക് ഒളിച്ചുകടന്നവരിൽ 500 ഓളം ഇന്ത്യൻ പൗരന്മാരുണ്ട്. മ്യാൻമറിലെ കെകെ പാർക്ക് സമുച്ചയത്തിലെ ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ അകപ്പെട്ട ഇവരുടെ വിവരങ്ങൾ തായ്‌ലൻഡ് സർക്കാർ പുറത്തുവിട്ടു. പടിഞ്ഞാറൻ തായ്‌ലൻഡിലെ മേ സോട്ടിൽ എത്തിച്ചേർന്ന ഈ ഇന്ത്യക്കാരെ നേരിട്ട് തിരികെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ഒരു വിമാനം അയയ്ക്കുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ അറിയിച്ചു. തായ്‌ലൻഡ് അധികൃതരുമായി ചേർന്ന് ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഈ വിഷയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരായ നടപടികളെത്തുടർന്ന് മ്യാൻമറിൽ നിന്ന് പലായനം ചെയ്ത 28 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം പേരിൽ ഭൂരിഭാഗവും തായ്‌ലൻഡിലാണ് അഭയം തേടിയത്. മ്യാൻമർ സേനയായ ടാറ്റ്മഡോ റെയിഡ് ചെയ്ത സൈബർ‑സ്കാം ഹബ്ബുകൾ തായ് അതിർത്തിക്ക് സമീപം മ്യാൻമറിനുള്ളിലാണ് പ്രവർത്തിച്ചിരുന്നത്. യുഎൻ റിപ്പോർട്ട് അനുസരിച്ച്, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിലും സമാനമായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയ ലക്ഷക്കണക്കിന് ആളുകളെ ഇവിടെ തടവിലാക്കി അടിമപ്പണി ചെയ്യിക്കുകയാണ് പതിവ്. ക്രിമിനൽ സംഘങ്ങളാണ് ഈ തട്ടിപ്പ് കേന്ദ്രങ്ങൾ നടത്തുന്നത്. 

Exit mobile version