സൈബര്‍ തട്ടിപ്പിലൂടെ സീരിയല്‍ നടിയ്കക്ക് പണം നഷ്ടമായി. സീരിയല്‍ താരം അഞ്ചിതയ്ക്കാണ് 10,000 രൂപ നഷ്ടമായത്. തട്ടിപ്പിനിരയായ നടി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പത്മശ്രീ ജേതാവ് രഞ്ചന ഗൗറിന്റെ അക്കൗണ്ടില്‍ നിന്നുമാണ് തട്ടിപ്പ് സന്ദേശം എത്തിയത്. രഞ്ചനയുടെ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. ഒടിപി കൂടി നല്‍കിയതോടെ നടിയുടെ വാട്ട്സ്ആപ്പും ഹാക്ക് ചെയ്യുകയായിരുന്നു.
സൈബര്‍ തട്ടിപ്പ്; സീരിയല്‍ നടി അഞ്ചിതയ്ക്ക് 10,000 രൂപ നഷ്ടമായി

