ദാന ചുഴലിക്കാറ്റ് സംസ്ഥാനത്ത് സ്വകാര്യ പൊതു മേഖലകളില്‍ ഏകദേശം 600 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ഒഡീഷ റവവന്യൂ,ദുരന്ത നിവാരണ വകുപ്പ് മന്ത്രി സുരേഷ് പുജാരി പറഞ്ഞു. ഒക്ടോബര്‍ 25ന് ഒഡീഷയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ദാനയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുകയും വലിയ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെടുകയും ചെയ്തു. ഒഡീഷയിലെ 14 ജില്ലകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഇത് കനത്ത നാശം വിതച്ചു.
പ്രാഥമിക കണക്കുകള്‍ പ്രകാരം ചുഴലിക്കാറ്റ് മൂലം ഏകദേശം 600 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പുജാരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഒന്ന്,രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് 14 ജില്ലകളിലെയും 166 ബ്ലോക്കുകളെ ഭാഗികമായോ പൂര്‍ണ്ണമായോന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റില്‍ വീടുകളും കൃഷിയിടങ്ങളും നശിച്ചു. ബലസോര്‍,ഭദ്രക്, കേന്ദ്രപാര ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.