Site icon Janayugom Online

ഷഹീന്‍ ചുഴലിക്കാറ്റ് 12 മണിക്കൂറിനകം തീവ്രമാകും, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിലെ ഷഹീന്‍ ചുഴലിക്കാറ്റ് വരുന്ന പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യന്‍ തീരത്ത് നിന്ന് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത 20 കിലോമീറ്ററാണ് .അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, തമിഴ്‌നാട്, സിക്കിം, കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ എന്നി സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

ഇതുംകൂടി വായിക്കൂ; ഗുലാബ് ചുഴലിക്കാറ്റ് ഷഹീനായി അറബിക്കടലില്‍ രൂപം പ്രാപിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

 

കേരളത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇതുംകൂടി വായിക്കൂ; ഗുലാബ് ചുഴലിക്കാറ്റ് ഷഹീനായി അറബിക്കടലില്‍ രൂപം പ്രാപിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

 

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ പെയ്യാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
eng­lish summary;Cyclone Sha­heen will inten­si­fy in 12 hours and there is a pos­si­bil­i­ty of heavy rain in Kerala
you may also like this video;

Exit mobile version