സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. മൂന്ന് ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും. ജീവനക്കാരുടെ ഡിഎ, ഡിആര്‍ കുടിശിക സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റില്‍ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
സർക്കാർ ജീവനക്കാരുർക്കും പെൻഷൻകാർക്കും ഡിഎ വർധിപ്പിച്ചു; ആദ്യ ഗഡു ഈ മാസം

