Site iconSite icon Janayugom Online

മുംബൈയില്‍ ദഹി ഹന്ദി ആഘോഷങ്ങള്‍ പുരോഗമിക്കുന്നു;സുരക്ഷ ശക്തമാക്കി

ശ്രീകൃഷ്ണന്റെ ജന്മ ദിനമായ ജന്മാഷ്ഠമിയുമായി ബന്ധപ്പെട്ടുള്ള ദഹി ഹന്ദി ആഘോഷങ്ങള്‍ മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഇടങ്ങളിലും പുരോഗമിക്കുന്നു.

ഈ ആഘോഷ വേളയില്‍ ”ഗോവിന്ദാസ്” അഥവാ ദഹി ഹന്ദി പങ്കാളികള്‍ ദഹി ഹന്ദീസ് എന്നറിയപ്പെടുന്ന തൈര് നിറച്ച കലങ്ങള്‍ ഉടയ്ക്കുന്നു.ശ്രീ കൃഷ്ണന്‍ കുട്ടിയായിരുന്നപ്പോള്‍ തൈരും വെണ്ണയും ഒരപാട് ഇഷ്ടപ്പെട്ടിരുന്നു എന്നാണ് വിശ്വാസം.ഇതിന്റെ ഓര്‍മ പുതുക്കാനായി ഭക്തര്‍ കൃഷ്ണ ജന്മാഷ്ഠമിക്ക് ശേഷമുള്ള ദഹി ഹന്ദി ആഘോഷത്തിലൂടെ കൃഷ്ണന്റെ ബാല്യകാലം പുനരാവിഷ്‌ക്കരിക്കുന്നു.

നഗരത്തിലെ വിവിധ ഹൗസിംഗ് സൊസൈറ്റികള്‍,റോഡുകള്‍,ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത തരം പൂക്കളാല്‍ അലങ്കരിച്ച തൈര് കലങ്ങള്‍ ഉയരങ്ങളിലായി കെട്ടി തൂക്കിയിരിക്കുന്നത് കാണാം.

ഈ ദഹി ഹന്ദികള്‍ ഉടയ്ക്കാനായി ഗോവിന്ദന്മാര്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ട്രക്കുകളിലും ടെമ്പോകളിലും ബസുകളിലും ഇരു ചക്ര വാഹനങ്ങളിലും മറ്റും മെട്രോപോളിസുകള്‍ മുറിച്ച് കടന്നുപോകുന്നതും ഭംഗിയുള്ള കാഴ്ചയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുംബൈയും അവിടുത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ താനെ,കല്യാണ്‍,നവി മുംബൈ,പന്‍വേല്‍ എന്നിവിടങ്ങളിലെ ദഹി ഹന്ദി ആഘോഷങ്ങള്‍ ചില രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതും അവിടെയെത്തുന്ന സെലിബ്രിറ്റികളുടെ സാന്നിധ്യവും ഉയര്‍ന്ന സമ്മാന തുകകളും മറ്റും ഈ ആഘോഷങ്ങളെ കൂടുതല്‍ പ്രശ്‌സ്തമാക്കി.ഈ സംഭവങ്ങള്‍ കൂടുതല്‍ ജനങ്ങളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുകയും ഗോവിന്ദന്മാരുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ദഹി ഹന്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വലിയ തോതിലുള്ള പൊലീസ് സന്നാഹം മുംബൈയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version