Site iconSite icon Janayugom Online

കൊച്ചിയിലെ ഡാന്‍സ് പരിപാടി: പണം ഇടപാടില്‍ കേസെടുത്ത് പൊലീസ്

കൊച്ചി കലൂരിലെ ഡാന്‍സ് പരിപാടിയിലെ പണം ഇണപാടില്‍ പൊലീസ് കേസെടുത്തു. പലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.ഭാരതീയ ന്യായ സംഹിതിയിലെ 316 (2), 318(4), 3,(5) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികേഷിന്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.അതേസമയം മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപിരിവിൽ പൊലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തു.

എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്.കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു.

Exit mobile version