Site iconSite icon Janayugom Online

കൊച്ചിയില്‍ മകളുടെ ക്രൂരത; മാതാവിന് മര്‍ദനമേറ്റ് വാരിയെല്ലൊടിഞ്ഞു

കൊച്ചിയില്‍ മകള്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ചു. കമ്പിപ്പാര ഉപയോഗിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ മാതാവിന്റെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പിന്നാലെ ഒളിവില്‍ പോയ നിവ്യയെ വയനാട്ടില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. നിവ്യ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. ലഹരിക്കേസുകളിലടക്കം പ്രതിയുടെ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും കൂട്ടിചേര്‍ത്തു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ മാതാവ്. 

Exit mobile version