എഡിജിപിയും മുൻ എക്സൈസ് കമ്മീഷണറുമായ മഹിപാൽ യാദവ് അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ രാജസ്ഥാനിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് മരണം. ഈ മാസം 30ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നടത്താൻ നിശ്ചയിച്ചിരുന്നതാണ്.
1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു മഹിപാൽ യാദവ്. എറണാകുളം ഐജിയായും കേരള ബിവറേജസ് കോർപ്പറേഷൻറെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

