തൃശൂർ മേയർ പദവിക്കായി ഡിസിസി നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി ജെയിംസ്. തനിക്കെതിരായ സസ്‌പെന്‍ഷന്‍ വായടപ്പിക്കാന്‍ വേണ്ടിയാണെന്നും അവർ പറഞ്ഞു. മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിക്കെതിരായ നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടത്. സസ്പെൻഡ് ചെയ്തതിൽ ഭയന്നു താൻ ഓടിപ്പോകില്ലെന്നും ലാലി പറഞ്ഞു. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നു താൻ പറഞ്ഞുവെന്നും അവർ പറഞ്ഞു.
” മേയർ പദവിക്കായി ഡിസിസി നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു; സസ്‌പെന്‍ഷന്‍ വായടപ്പിക്കാന്‍ വേണ്ടി, ”; ഗുരുതര ആരോപണങ്ങളുമായി ലാലി ജെയിംസ്

