Site iconSite icon Janayugom Online

വയനാട് ദുരന്തത്തില്‍ മ രണം 298 ആയി; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരും

deathdeath

വയനാട്: വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 298 പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും 200 ലേറെ പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദുരന്തമേഖലകളിൽ ഇന്ന് വ്യാപക തിരച്ചിൽ നടത്താനാണ് തീരുമാനം. ആറു മേഖലകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുക. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന നടത്തും.

പകര്‍ച്ചവ്യാധി ഭീഷണിയെന്ന് ആരോഗ്യമന്ത്രി

കല്പറ്റ: ദുരന്തമേഖലയില്‍ നിന്നെത്തിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റുമോർട്ടം നടപടികള്‍ തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മേഖലയില്‍ പകർച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നുണ്ട്. അത് തടയാൻ മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ശരിയായ രീതിയിൽ സംസ്കരിക്കാനുള്ള നടപടികൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാന്റ് റവന്യു കമ്മിഷണർ ഡോ. എ കൗശിഗൻ അറിയിച്ചു. അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോക്കോൾ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീറാം സാംബശിവറാവു അറിയിച്ചു. 129 മൊബൈൽ ഫ്രീസറുകൾ നിലവിലുണ്ട്. കൂടുതല്‍ എണ്ണം നൽകാൻ കർണാടക തയ്യാറായിട്ടുണ്ട്.

കാണാതായവരെ കണ്ടെത്താൻ പ്രത്യേക നോഡൽ ഓഫിസറെ ചുമതലപ്പെടുത്തിയതായും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകൾക്ക് തീരുമാനിക്കാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ക്യാമ്പുകളിലെ ഭക്ഷണ സാധനങ്ങൾ സപ്ലൈകോ വഴി എത്തിക്കുന്നുണ്ടെന്ന് സിവിൽ സപ്ലൈസ് ജില്ലാതല ഉദ്യോഗസ്ഥനും അറിയിച്ചു.

Eng­lish Sum­ma­ry: De ath toll in Wayanad dis­as­ter reach­es 299; Will con­tin­ue to search for sightings

You may also like this video

Exit mobile version