Site iconSite icon Janayugom Online

ഇടുക്കി അരമന എസ്റ്റേറ്റിൽ നവജാതശിശുവിൻറെ മൃതദേഹം; മാതാപിതാക്കൾ കസ്റ്റഡിയിൽ

ഇടുക്കി, അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ ആയിരുന്നു മൃദേഹം. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണു നവജാത ശിശുവിന്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ രാജാക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ തെരച്ചിലിൽ ജാർഖണ്ഡ് സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് കണ്ടെത്തുകയായിരുന്നു.ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസം തികയാതെയാണ് കുട്ടി ജനിച്ചതെന്നും ഇതോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ഇവർ നൽകിയ മൊഴി.

കുഞ്ഞിൻറെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.

Exit mobile version