Site iconSite icon Janayugom Online

നായ്ക്കളുടെ തൊലി അഴുകലിന് കാരണം മാരകവൈറസ്: മനുഷ്യരിലേക്കും പകരാമെന്ന് ആരോഗ്യവകുപ്പ്; ആശങ്ക

തെരുവ് നായ്ക്കളിലുണ്ടാവുന്ന തൊലിപ്പുറത്തെ വൈറസ് ബാധ വൻതോതിൽ വർധിക്കുന്നതിൽ ആശങ്ക. റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളിലാണ് രോമം പൊഴിഞ്ഞുപോവുകയും തൊലി അഴുകി പോകുന്ന വൈറസ് ബാധ കണ്ടുവരുന്നത്. ഇത് മനുഷ്യരിലേയ്ക്കും പകരാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ നടക്കുന്നതും കടിപിടി കൂടുന്നതിലൂടെയുമാണ് വൈറസ് ബാധ വ്യാപിക്കുന്നത്. കാലാവസ്ഥ മാറ്റവും ശുചിത്വമില്ലാത്തതും, രോഗപ്രതിരോധ ശേഷിക്കുറവുമാണ് ചർമ്മ രോഗം വർദ്ധിക്കുവാൻ കാരണം. 

വലിയ തോതിലുള്ള ചൊറിച്ചിൽ മൂലം ശരീരത്തിലെ രോമം കൊഴിഞ്ഞ ഭാഗത്ത് ചുവന്ന് തടിച്ച അവസ്ഥയെ ഡെർമാറ്റോ മൈക്കോ സിസ് എന്നാണ് മൃഗ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരിലേയ്ക്ക് വളരെ വേഗം വ്യാപിക്കാനും സാധ്യതയുണ്ട്. ചേർത്തല നഗരത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 15 ഓളം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സയിലാണ്. മുട്ടം മാർക്കറ്റ് കേന്ദ്രീകരിച്ച് നായ്ക്കളുടെ ശല്യവും രോഗബാധയും വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്.

Eng­lish Summary:Deadly virus caus­es skin rot in dogs: Depart­ment of Health says it can be trans­mit­ted to humans; worry
You may also like this video

Exit mobile version