നാല് മാസം പ്രായാമുള്ള കുഞ്ഞ് കൊല്ലപ്പെട്ട കേസില്‍ യുഎഇയില്‍ തടവിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്‍റെ(33) വധശിക്ഷ നടപ്പിലാക്കി. ഷഹ്സാദി പരിചരിച്ചിരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വധശിക്ഷ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നായിരുന്നു യുഎഇ ഭരണകൂടം ഷഹ്സാദിയുടെ വധശിക്ഷ നടപ്പിലാക്കിയത്. ഫെബ്രുവരി 28ന് ഇത് സംബന്ധിച്ച ഔദ്യോഗിക സന്ദേശം യുഎയിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ അറിയിച്ചു.
മാര്‍ച്ച് 5ന് മൃതദേഹം സംസ്ക്കരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. മകളുടെ നിലവിലെ അവസ്ഥ അറിയാനായി പിതാവ് കോടതിയെ സമീപിച്ചതോടെയാണ് ഷഹ്സാദിയുടെ വധശിക്ഷയുടെ വിവരങ്ങള്‍ ലഭിച്ചത്. ഷഹ്സാദി പരിചരിച്ചിരുന്ന ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരണപ്പെട്ട കേസിലാണ് വധശിക്ഷ വിധിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് കുട്ടി മരിച്ചതെന്ന് ഷെഹ്സാദി പറഞ്ഞിരുന്നു. ദയാഹര്‍ജി അടക്കമുള്ള അപേക്ഷകള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പരീക്ഷിച്ചിരുന്നു. എന്നാല്‍ യുഎഇ ഭരണകൂടം അതിനൊന്നും തയ്യാറല്ലായിരുന്നു. 2023ലായിരുന്നു അബുദാബി കോടതി ഷെഹ്സാദിക്ക് വധശിക്ഷ വിധിച്ചത്.

