Site iconSite icon Janayugom Online

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

ഷാർജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെയ്ക്കുകയും, തുടർന്ന് വലിയതുറ പൊലീസിന് കൈമാറുകയുമായിരുന്നു. അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മറ്റൊരു രാജ്യത്ത് അന്വേഷണം നടത്തേണ്ട കേസ് ആയതുകൊണ്ടാണ് ലോക്കൽ പൊലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ചിന് കെെമാറിയത്.

Exit mobile version