Site iconSite icon Janayugom Online

കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ

കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ജാബിർ — മുബഷിറ ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ഹാമിഷ് അലനാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചുവെന്നായിരുന്നു ആദ്യം മാതാവ് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാർ ചേർന്ന് കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ മരണത്തില്‍ നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ മുബഷിറ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. പ്രസവശേഷം മുബഷീറ വിഷാദം നേരിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

Exit mobile version