Site iconSite icon Janayugom Online

രാമനാട്ട്കരയിൽ യുവാവിൻറെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫ്ലൈഓവർ ജംഗ്ഷന്  സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.  കേസിൽ വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇജാസാ പൊലീസിന് മൊഴി നൽകി.

ഷിബിനും ഇജാസും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടെ ഷിബിൻ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. ഇതിന് കൂട്ടാക്കാതിരുന്ന ഇജാസിനെ ഷിബിൻ ഉപദ്രവിച്ചെന്നും തുടർന്ന് ഇരുവരും തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ഇജാസ് നൽകിയ മൊഴി. എന്നാൽ ഇതിന് പിന്നിലെ യാത്ഥാർത്ഥ്യത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷങ്ങൾ നടത്തുകയാണ്.

ഇന്ന് രാവിലെയാണ് രാമനാട്ട്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൻറെ മുഖം വെട്ട്കല്ല് കൊല്ല് കൊണ്ട് മർദ്ദിച്ച് വികൃതമാക്കിയ നിലയിലായിരുന്നു.

Exit mobile version