തുര്‍ക്കിയിലെ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 640 കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അലപ്പോ, ലതാകിയ, ഹമ, ടാർട്ടസ് പ്രവിശ്യകളിലായി അറുനൂറ്റി മുപ്പത്തിയൊൻപത് പേർക്ക് പരിക്കേൽക്കുകയും 640 പേർ കൊല്ലപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം പുലർച്ചെ 04:17 ന് 17.9 കിലോമീറ്റർ (11 മൈൽ) ആഴത്തിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. 15 മിനിറ്റിനുശേഷം 6.7 തീവ്രതയുള്ള തുടർചലനമുണ്ടായതായി യുഎസ് ഏജൻസി അറിയിച്ചു. തുർക്കിയിലെ എഎഫ്എഡി എമർജൻസി സർവീസ് സെന്റർ ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയി രേഖപ്പെടുത്തി. കുറഞ്ഞത് ഒരു നൂറ്റാണ്ടിനിടയിൽ ഈ മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Death Toll Rises in Turkey’s Devastating Earthquake; Reports of death crossing 200
You may also like this video also