Site iconSite icon Janayugom Online

ഒമിക്രോണിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കാന്‍ തീരുമാനം

travelbantravelban

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന യാതക്കാര്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒമിക്രോണ്‍ രോഗബാധ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ നവംബര്‍ 26 മുതലാണ് ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളായ ബോട്സ്വാനാ, എസ്വാറ്റിനി, ലെസോതൊ, നമീബിയ, മൊസാബിക്, സിംബാബ്‌വേ എന്നിവയ്ക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

Eng­lish sum­ma­ry: Deci­sion to lift trav­el ban imposed fol­low­ing Omicron

You may like this video also

Exit mobile version